Skip to content

ഇത് സിറാജ് തന്നെയാണോ !! തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ : വീഡിയോ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. മത്സരത്തിലെ ആദ്യ ദിനത്തിലെ ആദ്യ സെഷനിലായിരുന്നു സിറാജിൻ്റെ ഈ തകർപ്പൻ ക്യാച്ച്.

മത്സരത്തിലെ 28 ആം ഓവറിലെ അവസാന പന്തിൽ ജെർമെയ്ൻ ബ്ലാക്ക്വുഡിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ ക്യാച്ച് സിറാജ് നേടിയത്. ജഡേജ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ബ്ലാക്ക്വുഡ് ഉയർത്തിയടിച്ച പന്ത് ഉയർന്നുചാടി ഒറ്റകയ്യാൽ സിറാജ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഫീൽഡിങിൽ പലപ്പോഴും പഴികേട്ടിട്ടുള്ള സിറാജ് നേടിയ ഈ ക്യാച്ച് ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജയ്സ്വാളും ഇഷാൻ കിഷനും അരങ്ങേറ്റം കുറിച്ചു. ഓപ്പണറായാണ് ജയ്സ്വാൾ കളിക്കുന്നത്. മറുഭാഗത്ത് കെ എസ് ഭരതിനെ ഒഴിവാക്കികൊണ്ടാണ് ഇഷാൻ കിഷന് ഇന്ത്യ അവസരം നൽകിയിരിക്കുന്നത്.

വീഡിയോ :