Skip to content

ഓരോ തവണ ടീമിനെ തിരഞ്ഞെടുക്കുമ്പോഴും ഞങ്ങൾ ആളുകളെ നിരാശരാക്കുന്നു !! ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ഹെഡ് കോച്ച് എന്ന നിലയിൽ ബുദ്ധിമുട്ടേറിയ പല തീരുമാനങ്ങളും തനിയ്ക്ക് എടുക്കേണ്ടിവന്നിട്ടുണ്ടെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. എല്ലാ കളിക്കാരും വിജയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും എന്നാൽ എല്ലാവരും വിജയിക്കില്ലെന്ന യാഥാർത്ഥ്യവും മനസ്സിലാക്കണമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഏറെ പ്രതീക്ഷയോടെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയത്. എന്നാൽ ഐസിസി ടൂർണമെൻ്റ് വിജയിക്കാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാനും അദ്ദേഹത്തിന് ഇതുവരെയും സാധിച്ചില്ല. കളിക്കുന്ന സമയത്ത് വിവാദങ്ങളിൽ പെടാതിരുന്ന ദ്രാവിഡ് കോച്ചായിരിക്കെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങ്ങേണ്ടിയും വന്നൂ.

” ഒരോ തവണ പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കുമ്പോഴും അതിൽ ഒഴിവാക്കപെടുന്ന കളിക്കാരെ ഞങ്ങൾ നിരാശരാക്കുന്നു. ടീമിൽ സ്ഥാനം അർഹിക്കുന്നുവെന്നാണ് എല്ലാവരും കരുതുന്നത്. ഒഴിവാക്കപെടുന്നവരുടെ കാര്യത്തിൽ സഹതാപമുണ്ട്. പക്ഷേ കഴിയാവുന്നത്ര അവസരം നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഞാനതിൽ എല്ലാം തികഞ്ഞ ഒരാളല്ല. എല്ലാ തവണയും ഞാൻ എടുക്കുന്ന തീരുമാനം ശരിയാവണമെന്നുമില്ല. പരിശീലകനെന്ന നിലയിലുള്ള ഏറ്റവും കഠിനമായ കാര്യം നിങ്ങൾക്ക് വിജയിക്കണമെന്ന് ഏറെ ആത്മാർഥമായി ആഗ്രഹിക്കുന്ന താരത്തിൻ്റെ കാര്യത്തിൽ പോലും ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കണമെന്നതാണ്. ” രാഹുൽ ദ്രാവിഡ് പറഞ്ഞു.