Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ! നിർണായക മാറ്റങ്ങളോടെ ഇന്ത്യ !!

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ്. നിർണായക മാറ്റങ്ങളോടെയാണ് ഇന്ത്യയെത്തിയിരിക്കുന്നത്. രണ്ട് താരങ്ങൾ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും.

മത്സരത്തിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാളായിക്കും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. ശുഭ്മാൻ ഗിൽ മൂന്നാമനായി ബാറ്റ് ചെയ്യും. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ രോഹിത് ശർമ്മ സ്ഥിരീകരിച്ചിരുന്നു. മോശം പ്രകടനം തുടർന്ന് കെ എസ് ഭരതിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കി. ഇഷാൻ കിഷനാണ് മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. താരത്തിൻ്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയാണിത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ (c), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (wk), രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (c), ടാഗെനറൈൻ ചന്ദർപോൾ, റെയ്മൺ റെയ്ഫർ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, അലിക്ക് അത്നാസെ, ജോഷ്വ ഡ സിൽവ (wk), ജേസൺ ഹോൾഡർ, റഹ്‌കീം കോൺവാൾ, അൽസാരി ജോസഫ്, കെമർ റോച്ച്, ജോമൽ വാരികൻ