Skip to content

ഇന്ത്യയുടെ ലോകകപ്പ് ഹീറോസ് തിരിച്ചെത്തുന്നു! കളി നടക്കുന്നത് അമേരിക്കയിൽ

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങൾ വീണ്ടും ഒരുമിച്ച് കളിക്കളത്തിൽ തിരിച്ചെത്തുന്നു. അമേരിക്കയിൽ നടക്കാനിരിക്കുന്ന പുതിയ ടി10 ലീഗിലാണ് മുൻ ഇന്ത്യൻ താരങ്ങൾ കളിക്കുവാനായി ഒരുങ്ങുന്നത്.

ന്യൂ ജേഴ്സി എന്ന ടീമിന് വേണ്ടിയാണ് ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീർ, യൂസഫ് പത്താൻ എന്നിവർ കളിക്കുന്നത്. ഇവർക്കൊപ്പം ലിയാം പ്ലങ്കറ്റ്, നമാൻ ഓജ, ആൽബി മോർക്കൽ, സ്റ്റുവർട്ട് ബിന്നി, ആർ പി സിങ് എന്നിവരും കളിക്കും.

കാലിഫോർണിയ നൈറ്റ്സ് എന്ന ടീമിന് വേണ്ടിയാണ് സുരേഷ് റെയ്ന, മൊഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ അടക്കമുള്ള താരങ്ങൾ കളിക്കുക. ഇവർക്കൊപ്പം മുൻ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ജാക്ക് കാലിസ്, പീറ്റർ സിഡിൽ അടക്കമുള്ള പ്രമുഖ താരങ്ങളും കളിക്കും.

ക്രിസ് ഗെയ്ൽ, ഹർഭജൻ സിങ്, പാർഥിവ് പട്ടേൽ അടക്കമുള്ളവർ മോറിസ്‌വില്ലെ യൂണിറ്റി എന്ന ടീമിനായി കളിക്കുമ്പോൾ മുൻ പാക് താരങ്ങളായ ഷാഹിദ് അഫ്രീദി, മിസ്ബാ ഉൾ ഹഖ് എന്നിവർ ന്യൂയോർക്ക് വാരിയേഴ്സിനായും കളിക്കും.