Skip to content

ലഖ്നൗ വിടാനൊരുങ്ങി ഗംഭീർ ! തിരിച്ചുവരുന്നത് പഴയ തട്ടകത്തിലേക്ക്

ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനത്തുനിന്നും പിന്മാറാനൊരുങ്ങി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആദ്യ രണ്ട് സീസണുകളിലും ടീമിനൊപ്പം പ്രവർത്തിച്ച ശേഷമാണ് ഗംഭീർ ടീം വിടാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് ടീം ഓണറുമായി ഗംഭീർ ചർച്ചകൾ നടത്തി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലക നിരയിലേക്ക് ഗംഭീർ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും മോശം പ്രകടനമായിരുന്നു കെ കെ ആർ കാഴ്ച്ചവെച്ചത്. ഗംഭീറിനെ ടീമിൽ തിരിച്ചെത്തിച്ച് ടീം മൊത്തത്തിൽ ഉടച്ചുവാർക്കാൻ ഒരുങ്ങുകയാണ് കെ കെ ആർ. ആന്ദ്രേ റസ്സൽ, സുനിൽ നരെയ്ൻ എന്നിവരുടെ കാര്യത്തിൽ തന്നെയാണ് നിർണായക തീരുമാനം കെ കെ ആർ എടുക്കേണ്ടത്.

മറുഭാഗത്ത് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് മുൻ ഓസ്ട്രേലിയൻ താരവും ടീമിൻ്റെ മുൻ ഹെഡ് കോച്ചും കൂടിയായ ജസ്റ്റിൻ ലാങറെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആൻഡി ഫ്ലവറാണ് നിലവിൽ ടീമിൻ്റെ ഹെഡ് കോച്ച്.