Skip to content

ഓസ്ട്രേലിയക്ക് തിരിച്ച് പണി കൊടുത്ത് തേർഡ് അമ്പയർ !! സ്റ്റാർക്കിൻ്റെ ക്യാച്ച് നോട്ടൗട്ട് വിധിച്ചതിൽ വിവാദം

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ വിവാദങ്ങൾക്ക് വഴിവെച്ച് മിച്ചൽ സ്റ്റാർക്കിൻ്റെ ക്യാച്ച്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലിൻ്റെ വിക്കറ്റ് നേടാൻ കാമറോൺ ഗ്രീൻ എടുത്ത ക്യാച്ചിലും ലോർഡ്സിലെ ആദ്യ ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ചിലും തേർഡ് അമ്പയർ ഓസ്ട്രേലിയക്ക് അനുകൂലമായ തീരുമാനം എടുത്തപ്പോൾ ഇക്കുറി അമ്പയർ ഓസ്ട്രേലിയക്ക് തന്നെ പണികൊടുക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കാൻ വേണ്ടിയാണ് സ്റ്റാർക്ക് ഈ ക്യാച്ച് നേടിയത്. പന്ത് മികച്ച രീതിയിൽ ക്ലീനായി തന്നെ കൈപിടിയിൽ ഒതുക്കിയെങ്കിലും വീഴുന്നതിനിടെ താരം പന്ത് നിലത്തുകുത്തിയിരുന്നു. വിക്കറ്റ് ആണെന്ന് കരുതി സ്റ്റാർക്കും മറ്റു താരങ്ങളും സെലിബ്രേറ്റ് ചെയ്തുവെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.

വലിയ വിമർശനമാണ് മുൻ ഓസ്ട്രേലിയൻ താരങ്ങളിൽ നിന്നും തേർഡ് അമ്പയർ ഏറ്റുവാങ്ങിയത്. ഈ തീരുമാനം വിഡ്ഢിത്തമാണെന്നും സ്റ്റാർക്ക് പൂർണമായും നിയന്ത്രണത്തിൽ ആയിരുന്നുവെന്നും ഇത് ഔട്ട് അല്ലെങ്കിൽ മറ്റെല്ലാ ക്യാച്ചുകളും നോട്ടൗട്ട് ആണെന്ന് പറയേണ്ടിവരുമെന്നും ഗ്ലെൻ മഗ്രാത്ത് തുറന്നടിച്ചു.

വീഡിയോ :