Skip to content

സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് !! ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടി ഓസ്ട്രേലിയ ഓൾ ഔട്ടായി. 110 റൺസ് നേടിയ സ്റ്റീവ് സ്മിത്തിൻ്റെ മികവിലാണ് മികച്ച സ്കോർ ഓസ്ട്രേലിയ കുറിച്ചത്. ട്രാവിസ് ഹെഡ് 73 പന്തിൽ 77 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 66 റൺസും മാർനസ് ലാബുഷെയ്ൻ 47 റൺസും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ, അരങ്ങേറ്റക്കാരൻ ജോഷ് ടങ്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജോ റൂട്ട് രണ്ട് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.