Skip to content

നിരാശപെടേണ്ട കേരളത്തിൽ ഒരുങ്ങുന്നത് വമ്പൻ മത്സരങ്ങൾ ! ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും ഓസ്ട്രേലിയയും കേരളത്തിലെത്തും

ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് കേരളം വേദിയാകില്ലയെങ്കിലും സന്നാഹ മത്സരളിലൂടെ കേരളത്തിന് ലഭിക്കാൻ പോകുന്നത് വമ്പൻ പോരാട്ടങ്ങൾ. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും കേരളത്തിലെത്തും

നാല് മത്സരങ്ങളാണ് കേരളത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 29 ന് സൗത്താഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുളള പോരാട്ടത്തിനും തൊട്ടടുത്ത ദിവസം പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടത്തിനും ഗ്രീൻഫീൽഡ് വേദിയാകും. ഒക്ടോബർ രണ്ടിന് സൗത്താഫ്രിക്കയും ന്യൂസിലൻഡും തമ്മിലുളള മത്സരവും തൊട്ടടുത്ത ദിവസം ഇന്ത്യയും ക്വാളിഫയറിൽ യോഗ്യത നേടുന്ന ടീമും തമ്മിലുള്ള മത്സരവും തിരുവനന്തപുരത്ത് വെച്ചുനടക്കും.

ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെയുള്ള വമ്പൻ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ പാക് പോരാട്ടത്തിനൊപ്പം ഇംഗ്ലണ്ട് ഓസ്ട്രേലിയ മത്സരത്തിനും അഹമ്മദാബാദ് വേദിയാകും.