Skip to content

ഹോട്ടലുകൾക്ക് ചാകര !! റൂമുകൾ വിറ്റഴിഞ്ഞത് നിമിഷങ്ങൾ കൊണ്ട്

ഐസിസി ഏകദിന ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് പുറകെ അഹമ്മദാബാദിലെ ഹോട്ടലുകൾക്ക് ചാകര. ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഫൈനൽ മത്സരവും കൂടാതെ ഇന്ത്യ പാക് പോരാട്ടത്തിനും ഇംഗ്ലണ്ട് ഓസ്ട്രേലിയ പോരാട്ടത്തിനും വേദിയാകുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്.

റിപ്പോർട്ടുകൾ പ്രകാരം അഹമ്മദാബാദിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മത്സരദിവസത്തിൽ 80 ശതമാനവും റൂമുകളും വിറ്റഴിഞ്ഞു. 50000 രൂപയാണോ റൂമിൻ്റെ ശരാശരി വാടക. 6500 മുതൽ 10000 വരെയായിരുന്നു സാധാരണയായി ഹോട്ടലുകൾ വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്നതോടെ പത്തിരട്ടിയാണ് പല ഹോട്ടുലുകളും ഡിമാൻഡ് ചെയ്യുന്നത്.

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും ട്രാവൽ ഏജൻസികൾ ഇതിനോടകം ഹോട്ടലുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. 50000 മുതലാണ് ബേസ് കാറ്റഗറിയിലുള്ള റൂമിൻ്റെ വാടക. പ്രീമിയം റൂമുകൾക്ക് ഒരു ലക്ഷത്തിലേറെ നൽകേണ്ടിവരും. അഹമ്മദാബാദിൽ മാത്രമല്ല മത്സരം നടക്കുന്ന മറ്റു സിറ്റികൾക്കും ലോകകപ്പ് സാമ്പത്തികമായി ഗുണം ചെയ്യും.