Skip to content

മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോർഡ്സിൽ സംഭവബഹുലമായ തുടക്കം. തുടക്കത്തിൽ തന്നെ മത്സരം തടസ്സപെടുത്താൻ രണ്ട് കാണികൾ എത്തിയത് ആശങ്കകൾക്ക് വഴിവെച്ചു. കളിക്കാർക്ക് മേലെ വിതറാൻ കളർ പൊടിയുമായാണ് ഇക്കൂട്ടർ എത്തിയത്. എന്നാൽ അതിൽ ഒരാളെ ബെയർസ്റ്റോ തൻ്റെ കൈകൊണ്ട് കൈകാര്യം ചെയ്യുകയും ചെയ്തു.

കളർ പൊടിയുമായി എത്തിയവരിൽ ഒരാളെ എടുത്തുപൊക്കി ബൗണ്ടറിയ്ക്ക് വെളിയിൽ ബെയർസ്റ്റോ കൊണ്ടുചെന്നിടുകയായിരുന്നു. ഇതിനിടെ മറ്റൊരാളെ സെക്യൂരിറ്റി ജീവനക്കാർ വന്നെത്തി പിടിക്കുകയും ഗ്രൗണ്ടിൽ നിന്നും മാറ്റുകയും ചെയ്തു. വലിയ കയ്യടിയാണ് ബെയർസ്റ്റോ ഇതിന് പുറകെ നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒരു മാറ്റത്തോടെയാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം ഓസ്ട്രേലിയ നേടിയിരുന്നു.

വീഡിയോ ;