Skip to content

അന്ന് സച്ചിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത് ! ഇക്കുറി അവന് വേണ്ടി ലോകകപ്പ് നേടണം : വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പ് ട്രോഫി ഇക്കുറി വിരാട് കോഹ്ലിയുടെ കൈകളിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 2011 ഏകദിന ലോകകപ്പ് സച്ചിന് വേണ്ടി നേടികൊടുത്തത് പോലെ ഈ ലോകകപ്പ് കോഹ്ലിയ്ക്ക് വേണ്ടി ഇന്ത്യ നേടണമെന്നും സെവാഗ് പറഞ്ഞു.

ഐസിസി ഷെഡ്യൂൾ പ്രഖ്യാപിക്കുന്ന വേളയിലായിരുന്നു സെവാഗിൻ്റെ ഈ പ്രതികരണം. 2011 ഏകദിന ലോകകപ്പിൽ സച്ചിന് വേണ്ടിയാണ് തങ്ങൾ കളിച്ചതെന്നും ലോകകപ്പ് നേടിയാൽ അത് സച്ചിന് നൽകാവുന്ന ഏറ്റവും വലിയ യാത്രയയപ്പ് ആയിരിക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും വിരാട് കോഹ്ലിയും ഇപ്പോൾ ആ പൊസിഷനിലാണ് ഉള്ളതെന്നും എല്ലാവരും അവന് വേണ്ടി ലോകകപ്പ് നേടുവാൻ ശ്രമിക്കുമെന്നും സെവാഗ് പറഞ്ഞു.

വിരാട് കോഹ്ലിയും ഈ ലോകകപ്പിനെ പ്രതീക്ഷയോടെയായിരിക്കും കാണുന്നതെന്നും ഒരുപാട് റൺസ് നേടി ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പുണ്ടെന്നും സെവാഗ് പറഞ്ഞു.