Skip to content

എന്തുവന്നാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല !! കാരണം ഇതാണ്

കാത്തിരിപ്പിനൊടുവിൽ ഏകദിന ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. 10 വേദികളിലായാണ് ലോകകപ്പ് പോരാട്ടം നടക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയം ഫൈനൽ പോരാട്ടത്തിന് വേദിയാകുമ്പോൾ സെമി ഫൈനൽ മുംബൈയിലും കൊൽക്കത്തയിലുമായാണ് നടക്കുക. എന്നാൽ സെമിഫൈനലിന് യോഗ്യത നേടിയാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല.

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനികളെ മുംബൈയിൽ നിന്നും ബാൻ ചെയ്തിരിക്കുന്നതിനാലാണ് ബിസിസിഐയും ഐസിസിയും ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. പാകിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടിയാൽ സെമിമത്സരം കൊൽക്കത്തയിൽ വെച്ചായിരിക്കും നടക്കുക. ഇന്ത്യ യോഗ്യത നേടിയാൽ എതിരാളികൾ പാകിസ്ഥാൻ അല്ലെങ്കിൽ ആ സെമിയ്ക്ക് മുംബൈ തന്നെ വേദിയാകും.

ഒക്ടോബർ 15 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുക. ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് വേദികളിൽ മാത്രമാണ് പാകിസ്ഥാൻ്റെ മത്സരങ്ങൾ നടക്കുക.