Skip to content

ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

ചെന്നൈ ചെപ്പോക്കിലായിരിക്കും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. അതിന് ശേഷം ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ ഇന്ത്യ ഏറ്റുമുട്ടും. ഒക്ടോബർ 15 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം നടക്കുന്നത്. ഒക്ടോബർ 19 ന് പൂനെയിലാണ് ബംഗ്ലാദേശുമായുള്ള മത്സരം നടക്കുന്നത്. ശേഷം 22 ന് ശർമ്മശാലയിൽ ന്യൂസിലൻഡുമായും 29 ന് ലഖ്നൗവിൽ ഇംഗ്ലണ്ടുമായും ഇന്ത്യ ഏറ്റുമുട്ടും.

നവംബർ രണ്ടിന് മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്വാളിഫയറിൽ യോഗ്യത നേടുന്ന ആദ്യ ടീമുമായും നവംബർ അഞ്ചിന് കൊൽക്കത്തയിൽ സൗത്താഫ്രിക്കയുമായും നവംബർ പതിനൊന്നിന് ക്വാളിഫയറിൽ യോഗ്യത നേടുന്ന രണ്ടാമത്തെ ടീമുമായി ബാംഗ്ലൂർ ചിന്നസ്വാമിയിലും ഇന്ത്യ ഏറ്റുമുട്ടും.

സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഈഡൻ ഗാർഡനും വാങ്കഡെയും വേദിയാകുമ്പോൾ ഫൈനൽ പോരാട്ടം നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും നടക്കുക.