ഐസിസി ഏകദിന ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ പുറത്തുവിട്ട് ഐസിസി. 10 വേദികളിലായാണ് ലോകകപ്പ് പോരാട്ടം നടക്കുന്നത്. തിരുവനന്തപുരം വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആരാധകർക്ക് നിരാശ സമ്മാനിച്ച് വേദി ഒഴിവാക്കപെടുകയായിരുന്നു.
ഫൈനൽ പോരാട്ടവും ഇന്ത്യ പാകിസ്ഥാൻ പോരാട്ടവും അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും നടക്കുക. മുംബൈയിലും കൊൽക്കത്തിയിലുമായിരിക്കും സെമി ഫൈനൽ പോരാട്ടം നടക്കുക. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെയാണ് ഈ മത്സരവും നടക്കുന്നത്. അതിനൊപ്പം തന്നെ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുളള വമ്പൻ പോരാട്ടത്തിനും നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും.
ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പ് വേദികൾ: അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ധർമ്മശാല, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ.