Skip to content

ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ത്രസിപ്പിക്കുന്ന വിജയം ഡച്ച് പട സ്വന്തമാക്കിയത്. ടീമിലെ എട്ടോളം പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയാണ് നെതർലൻഡ്സ് ഈ വിജയം നേടിയത്.

വെസ്റ്റിൻഡീസ് 375 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയെങ്കിൽ കൂടിയും നെതർലൻഡ്സിൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ അത് മതിയാകാതെ വന്നു. 76 പന്തിൽ 111 റൺസ് നേടിയ നിദാമനുരുവിൻ്റെ ഇന്നിങ്സാണ് നെതർലൻഡ്സിന് കരുത്തായത്. ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് 47 പന്തിൽ 67 റൺസ് നേടി. ഇരുവരും പുറത്തായെങ്കിലും 14 പന്തിൽ 28 റൺസ് നേടിയ ലോഗൻ വാൻ ബീക്ക് ടീമിനെ മുൻപോട്ട് നയിച്ചു. എന്നാൽ അവസാന പന്തിൽ ഒരു റൺ വേണമെന്നിരിക്കെ ഹോൾഡറുടെ ക്യാചിൽ താരം പുറത്തായതോടെ മത്സരം സൂപ്പറോവറിലേക്ക് നീണ്ടു.

മത്സരത്തിൽ ഫിനിഷ് ചെയ്യാൻ സാധിക്കാത്തതിൻ്റെ കലിപ്പ് സൂപ്പറോവറിൽ ഹോഡറുടെ മേൽ തന്നെ താരം തീർത്തു. 3 സിക്സും 3 ഫോറും ഉൾപ്പെടെ 30 റൺസാണ് താരം അടിച്ചുകൂട്ടിയത്. അതിന് ശേഷം നെതർലൻഡ്സിനായി പന്തെറിയാൻ എത്തിയതും താരം തന്നെയായിരുന്നു.

5 പന്തുകളിൽ 8 റൺസ് വിട്ടുകൊടുക്കുന്നതിനിടെ 2 വിക്കറ്റ് നേടികൊണ്ട് താരം നെതർലൻഡ്സിന് വിജയം നേടികൊടുക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെയോടും വിൻഡീസ് പരാജയപെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ പരാജയപെട്ടുവെങ്കിലും സിംബാബ്‌വെയ്ക്കും നെതർലൻഡ്സിനുമൊപ്പം സൂപ്പർ സിക്സിലേക്ക് വിൻഡീസ് യോഗ്യത നേടിയിട്ടുണ്ട്.

വീഡിയോ :