Skip to content

ഇത് ഡച്ച് വീര്യം !! സൂപ്പറോവറിൽ വെസ്റ്റിൻഡീസിനെ തകർത്ത്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിലായിരുന്നു നെതർലൻഡ്സിൻ്റെ ആവേശ വിജയം.

സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 30 റൺസാണ് അടിച്ചുകൂട്ടിയത്. ഓവർ എറിയാനെത്തിയ ജേസൺ ഹോൾഡർക്കെതിരെ മൂന്ന് സിക്സും മൂന്ന് ഫോറും ഉൾപ്പടെയാണ് ലോഗൻ വാൻ ബീക്ക് എന്ന ഓൾ റൗണ്ടർ അടിച്ചുകൂട്ടിയത്. നെതർലൻഡ്സിനായി സൂപ്പറോവർ എറിയാൻ എത്തിയതും വാൻ ബീക്ക് തന്നെയായിരുന്നു. ഓവറിൽ 8 റൺസ് നേടുവാൻ മാത്രമാണ് നെതർലൻഡ്സിന് സാധിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 65 പന്തിൽ 9 ഫോറും 6 സിക്സും ഉൾപ്പടെ 104 റൺസ് നേടിയ നിക്കോളാസ് പൂരൻ്റെ മികവിലാണ് കൂറ്റൻ സ്കോർ കുറിച്ചത്. ബ്രാൻഡൻ കിങ് 81 പന്തിൽ 76 റൺസും ജോൺസൺ ചാൾസ് 55 പന്തിൽ 54 റൺസും ക്യാപ്റ്റൻ ഷായ് ഹോപ്പ് 38 പന്തിൽ 47 റൺസും കീമോ  പോൾ 25 പന്തിൽ 46 റൺസും നേടി.

മറുപടി ബാറ്റിങിൽ 76 പന്തിൽ 11 ഫോറും 3 സിക്സും ഉൾപ്പടെ 111 റൺസ് നേടിയ തേജ നിഡമനുരുവിൻ്റെ പ്രകടനമാണ് നെതർലൻഡ്സിന് കരുത്തായത്. ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് 47 പന്തിൽ 67 റൺസും ലോഗൻ വാൻ ബീക് 14 പന്തിൽ 28 റൺസും നേടി. അവസാന പന്തിൽ വിജയിക്കാൻ ഒരു റൺ വേണമെന്നിരിക്കെ ലോഗൻ വാൻ ബീക് പുറത്തായതോടെയാണ് മത്സരം ടൈയായത്.