Skip to content

വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം !! നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും

ഇന്ത്യയിൽ ഇതാ വീണ്ടും മറ്റൊരു ക്രിക്കറ്റ് സ്റ്റേഡിയം. ഉത്തർപ്രദേശിലെ വാരണാസിയിലാണ് പുതിയ സ്റ്റേഡിയം പണിയുന്നത്. സ്റ്റേഡിയത്തിൻ്റെ നിർമാണം അടുത്ത വർഷം തന്നെ പൂർത്തിയാകും.

32 ഏക്കറിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിനുള്ള ഭൂമി 120 കോടി ചിലവിട്ടുകൊണ്ട് യു പി ഗവൺമെൻ്റ് വാങ്ങികഴിഞ്ഞു. ബിസിസിഐയായിരിക്കും സ്റ്റേഡിയം ഒപ്പേറേറ്റ് ചെയ്യുക. കരാറിൻ്റെ ഭാഗമായി ഓരോ വർഷവും നിശ്ചിത തുക ബിസിസിഐ ഗവൺമെൻ്റിന് നൽകും. 350 കോടിയാണ് സ്റ്റേഡിയത്തിൻ്റെ ചിലവ് പ്രതീക്ഷിക്കുന്നത്. 30000 ലധികമായിരിക്കും സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി.

ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാകും വാരണാസി. നിലവിൽ ലഖ്നൗവിലും കാൺപൂരിലും അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ട്.