Skip to content

ഒരു മത്സരം പോലും കളിക്കാനുള്ള യോഗ്യത നിനക്കില്ല !! ഇംഗ്ലണ്ട് പേസർക്കെതിരെ ആഞ്ഞടിച്ച് മൈക്കൽ ക്ലാർക്ക്

ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണെ വെറുതെ വിടാതെ മുൻ ഓസ്ട്രേലിയൻ താരങ്ങൾ. മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പേര് വലിച്ചിഴതാണ് താരത്തിന് ഇപ്പോൾ പൊല്ലാപ്പായിരിക്കുന്നത്. ആദ്യ ആഷസ് ടെസ്റ്റിനിടെ ഓസ്ട്രേലിയൻ ഉസ്മാൻ ഖവാജയെ പുറത്താക്കികൊണ്ട് മോശം വാക്കുകൾ താരം പ്രയോഗിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ റിക്കി പോണ്ടിങ് അടക്കമുളളവർ ഇത് ചെയ്തിട്ടുണ്ടല്ലോ എന്ന ന്യായീകരണമാണ് താരം മുൻപോട്ട് വെച്ചത്.

തൻ്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതിനെതിരെ റിക്കി പോണ്ടിങ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പുറകെ മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനും റോബിൻസനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ താരം മൈക്കൽ ക്ലാർക്ക്.

ഇംഗ്ലണ്ട് ടീമിലെ പല പേസർമാർക്കും പരിക്ക് പറ്റിയത് കൊണ്ട് മാത്രമാണ് റോബിൻസൻ ഇപ്പോൾ ടീമിൽ കളിക്കുന്നതെന്നും ഇംഗ്ലണ്ട് ടീം പൂർണമായും ഫിറ്റായിരുന്നുവെങ്കിൽ ഒരു മത്സരം പോലും താരത്തിന് ലഭിക്കില്ലായിരുന്നുവെന്നും റോബിൻസൻ മിണ്ടാതെയിരിക്കുന്നതാണ് നല്ലതെന്നും മൈക്കൽ ക്ലാർക്ക് തുറന്നടിച്ചു.