Skip to content

ഇത് ചരിത്രം !! 400 കടന്ന് സിംബാബ്‌വെ ! തകർപ്പൻ സെഞ്ചുറിയുമായി ക്യാപ്റ്റൻ സീൻ വില്ല്യംസ്

ഐസിസി ക്വാളിഫയറിൽ യു എസ് എയ്‌ക്കെതിരെ പടുകൂറ്റൻ സ്കോർ കുറിച്ച് സിംബാബ്‌വെ. ക്യാപ്റ്റൻ സീൻ വില്യംസിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് പടുകൂറ്റൻ സ്കോർ സിംബാബ്‌വെ കുറിച്ചത്. സിംബാബ്‌വെയുടെ തിരിച്ചുവരവ് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ടീമിൻ്റെ ഈ പ്രകടനം.

നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ മത്സരത്തിൽ അടിച്ചുകൂട്ടി. ചരിത്രത്തിൽ ഇതാദ്യമായാണ് സിംബാബ്വെ ഏകദിന ക്രിക്കറ്റിൽ 400 റൺസ് പിന്നിടുന്നത്.

101 പന്തിൽ 21 ഫോറും 5 സിക്സും ഉൾപ്പടെ 174 റൺസ് അടിച്ചുകൂട്ടിയ ക്യാപ്റ്റൻ സീൻ വില്യംസാണ് സിംബാബ്‌വെയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സിക്കന്ദർ റാസ 27 പന്തിൽ 48 റൺസും റയാൻ ബേൾ 16 പന്തിൽ 47 റൺസും നേടി. ജോയ്ലോർഡ് ഗംബീ 78 റൺസ് നേടി.

ക്വാളിഫയറിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചുകൊണ്ട് സിംബാബ്‌വെ സൂപ്പർ സിക്സിലേക്ക് ഇതിനോടകം യോഗ്യത നേടികഴിഞ്ഞു.