Skip to content

അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ സിംബാബ്‌വെയെ തകർത്ത് രാജകീയമായി സൂപ്പർ സിക്സിലേക്ക് യോഗ്യത നേടി സിംബാബ്‌വെ. 35 റൺസിനാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയം.

മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 269 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 44.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 56 റൺസ് നേടിയ മെയേഴ്സ് മാത്രമാണ് വിൻഡീസിനായി തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 58 പന്തിൽ 68 റൺസ് നേടിയ സിക്കന്ദർ റാസ, 57 പന്തിൽ 50 റൺസ് നേടിയ റയാൻ ബേൾ, 47 റൺസ് നേടിയ ക്രെയ്ഗ് എർവൈൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. വെസ്റ്റിൻഡീസിനായി കീമോ പോൾ മൂന്ന് വിക്കറ്റും അൽസാരി ജോസഫ്, അകീൽ ഹോസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ക്വാളിഫയറിലെ സിംബാബ്വെയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.