Skip to content

ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് നിർണായക മാറ്റങ്ങൾ ബിസിസിഐ വരുത്തിയിരിക്കുന്നത്.

മോശം ഫോമിലുള്ള സീനിയർ താരവും ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ചേതേശ്വർ പുജാരയെ ഇന്ത്യ ടീമിൽ നിന്നും പുറത്താക്കി. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അജിങ്ക്യ രഹാനെയാണ് ഇനി ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ്മ ക്യാപ്റ്റനായി തുടരും.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന യശസ്വി ജയ്സ്വാൾ, റിതുരാജ് ഗയ്ക്ക്വാദ് എന്നിവരെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. സീനിയർ പേസർ മൊഹമ്മദ് ഷാമിയെയും ഉമേഷ് യാദവിനെയും ടീമിൽ നിന്നും ഒഴിവാക്കി. ജയദേവ് ഉനാഡ്കട് സ്ഥാനം നിലനിർത്തിയപ്പോൾ മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവർ ടീമിലിടം നേടി.

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (vc), കെഎസ് ഭരത് (wk), ഇഷാൻ കിഷൻ (WK), ആർ അശ്വിൻ, ആർ ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.