Skip to content

പാഠം പഠിച്ച് ബിസിസിഐ!! സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി. ഇഷാൻ കിഷനൊപ്പമാണ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

അടുത്ത മാസം അവസാനമാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര നടക്കുന്നത്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യ കരീബിയൻ മണ്ണിൽ കളിക്കും. ജൂലൈ 12 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (WK), ഇഷാൻ കിഷൻ (WK), ഹാർദിക് പാണ്ഡ്യ (vc), ശാർദുൽ താക്കൂർ, ആർ ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.