Skip to content

അവസാന പന്തിൽ അയർലൻഡിനെതിരെ ആവേശവിജയവുമായി സ്കോട്ലൻഡ്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ സ്കോട്ലൻഡിന് ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം സ്കോട്ലൻഡ് നേടിയത്.

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 287 റൺസിൻ്റെ വിജയലക്ഷ്യം 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ലൻഡ് മറികടന്നത്. ഒരു ഘട്ടത്തിൽ 117 റൺസിന് 5 വിക്കറ്റ് സ്കോട്ലൻഡിന് നഷ്ടപെട്ടിരുന്നു. തുടർന്ന് 61 പന്തിൽ 91 റൺസ് നേടിയ മൈക്കൽ ലീസ്ക്കിൻ്റെയും , 43 പന്തിൽ 47 റൺസ് നേടിയ മാർക്ക് വാട്ടിൻ്റെയും മികവിലാണ് സ്കോട്ലാൻഡ് മത്സരത്തിൽ തിരിച്ചെത്തി ആവേശവിജയം നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 108 പന്തിൽ 120 റൺസ് നേടിയ കർടിസ് കാംഫർ, 69 റൺസ് നേടിയ ഡോക്റൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഒരു ഘട്ടത്തിൽ 70 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഇരുവരുടെയും മികവിൽ അയർലൻഡ് തിരിച്ചെത്തിയത്. 5 വിക്കറ്റ് നേടിയ ബ്രാൻഡൻ മക്കല്ലനാണ് അയർലൻഡ് മുൻനിരയെ തകർത്തത്.

ക്വാളിഫയറിലെ അയർലൻഡിൻ്റെ രണ്ടാം തോൽവിയാണിത്. ഇതോടെ അയർലൻഡിൻ്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇനി ശ്രീലങ്കയ്ക്കും യു എ ഇയ്ക്കുമെതിരെയാണ് അയർലൻഡിന് മത്സരങ്ങൾ ഉള്ളത്. മറുഭാഗത്ത് ഒമാൻ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചിരിക്കുകയാണ്.

വീഡിയോ :