Skip to content

ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ മാറ്റങ്ങൾ. മത്സരത്തിൽ മികവ് പുലർത്താതിരുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പുറകോട്ട് പോയപ്പോൾ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ആദ്യ ഇന്നിങ്സിൽ പുറത്താകാതെ സെഞ്ചുറി നേടിയ റൂട്ട് രണ്ടാം ഇന്നിങ്സിൽ 46 റൺസ് നേടിയിരുന്നു. ഇതോടെയാണ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തികൊണ്ട് റൂട്ട് മാർനസ് ലാബുഷെയ്നെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. ലാബുഷെയ്ൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടപ്പോൾ ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തേക്കും സ്റ്റീവ് സ്മിത്ത് ആറാം സ്ഥാനത്തേക്കും പിന്തള്ളപെട്ടു. കെയ്ൻ വില്യംസനാണ് രണ്ടാം സ്ഥാനത്തുള്ളത്. പാക് ക്യാപ്റ്റൻ ബാബർ അസമാണ് അഞ്ചാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ സെഞ്ചുറിയും ഫിഫ്റ്റിയും നേടിയ ഉസ്മാൻ ഖവാജ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഇന്ത്യൻ താരങ്ങളിൽ പത്താം സ്ഥാനത്തുള്ള റിഷഭ് പന്താണ് റാങ്കിങിൽ മുൻപിലുള്ളത്.