Skip to content

റൂട്ടിനെ പറ്റി വാ തോരാതെ പീറ്റേഴ്സൺ !! വായടപ്പിച്ച് റിക്കി പോണ്ടിങിൻ്റെ മറുപടി : വീഡിയോ കാണാം

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചാം ദിനത്തിൽ ഇരു ടീമുകളും വിജയിക്കാനുള്ള സാധ്യത മുൻപിലുണ്ട്. കളിക്കളത്തിലുള്ള വാക്ക് പോരിനൊപ്പം കളിക്കളത്തിന് പുറത്തും ആവേശത്തിന് കുറവോന്നുമില്ല. അതിന് ഉദാഹരണമായിരുന്നു നാലാം ദിനത്തിലെ കളിക്ക് ശേഷം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങും ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും തമ്മിൽ നടന്ന സംഭാഷണം.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ 46 റൺസും നേടിയ ജോ റൂട്ടിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കെവിൻ പീറ്റേഴ്സണ് പോണ്ടിങ് ചുട്ടമറുപടി നൽകിയത്. മുൻ ക്യാപ്റ്റൻ്റെ മറുപടി ഓസീസ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തതോടെ വീഡിയോ വൈറലായി.

ജോ റൂട്ട് മത്സരത്തിൽ മേധാവിത്വം പുലർത്തിയെന്നും റൂട്ടിൻ്റെ നിലവാരത്തിന് മുൻപിൽ ഓസ്ട്രേലിയക്ക് പിടിച്ചുനിൽക്കാനായില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഓസ്ട്രേലിയ തല ചൊറിഞ്ഞുനിൽക്കുകയായിരുന്നുവെന്നുമുള്ള പീറ്റേഴ്സൻ്റെ വാക്കുകൾക്കാണ് റിക്കി പോണ്ടിങ് തൽക്ഷണം മറുപടി നൽകി മുൻ ഇംഗ്ലണ്ട് താരത്തിൻ്റെ വായടപ്പിച്ചത്.

അതെല്ലാം ശരിയാണ് പക്ഷേ അവനിപ്പോൾ 40 റൺസ് പുറത്തായി എന്നായിരുന്നു പീറ്റേഴ്സണ് പോണ്ടിങ് നൽകിയ മറുപടി.

വീഡിയോ :