Skip to content

തകർപ്പൻ സെഞ്ചുറിയുമായി റാസ ! ക്വാളിഫയറിൽ നെതർലൻഡ്സിനെ തകർത്ത് സിംബാബ്‌വെയുടെ വിജയകുതിപ്പ്

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ തുടർച്ചയായ രണ്ടാം വിജയം നേടി സിംബാബ്‌വെ. സിക്കന്ദർ റാസയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് അനായാസ വിജയം സിംബാബ്‌വെ കുറിച്ചത്.

മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ 316 റൺസിൻ്റെ വിജയലക്ഷ്യം 40.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. 54 പന്തിൽ 8 സിക്സും 6 ഫോറും ഉൾപ്പടെ പുറത്താകാതെ 102 റൺസ് നേടിയ സിക്കന്ദർ റാസയാണ് സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ചത്. സീൻ വില്യംസ് 58 പന്തിൽ 10 ഫോറും 2 സിക്സും ഉൾപ്പടെ 91 റൺസ് നേടിയപ്പോൾ ക്രെയ്ഗ് എർവിൻ 48 പന്തിൽ 50 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 88 റൺസ് നേടിയ വിക്രംജിത് സിങ്, 83 റൺസ് നേടിയ ക്യാപ്റ്റൻ എഡ്വാർഡ്സ്, 59 റൺസ് നേടിയ മാക്സ് ഒഡൗദ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയിരുന്നത്. സിംബാബ്‌വെയ്ക്കായി റാസ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി.