Skip to content

കമ്മിൻസ് ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഒമ്പതാം വിക്കറ്റിലെ കമ്മിൻസ് – നേതൻ ലയൺ കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്.

281 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് ഒരു ഘട്ടത്തിൽ 227 റൺസിന് 8 വിക്കറ്റ് നഷ്ടപെട്ടിരുന്നു. എന്നാൽ ഒമ്പതാം വിക്കറ്റിൽ കമ്മിൻസും ലയനും ഓസീസിൻ്റെ രക്ഷകനാവുകയായിരുന്നു. കമ്മിൻസ് 73 പന്തിൽ 44 റൺസ് നേടിയപ്പോൾ നേതൻ ലയൺ 28 പന്തിൽ 16 റൺസ് നേടി. 65 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് രണ്ടാം ഇന്നിങ്സിലും ടോപ്പ് സ്കോറർ.

ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റും റോബിൻസൺ രണ്ട് വിക്കറ്റും നേടി.