Skip to content

ഇത് ചരിത്രം !! ക്വാളിഫയറിൽ അയർലൻഡിനെ അട്ടിമറിച്ച് ഒമാൻ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ അയർലൻഡിനെതിരെ അട്ടിമറി വിജയം നേടി ഒമാൻ. സിംബാബ്‌വെയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഒമാൻ്റെ വിജയം. ഏകദിനത്തിൽ ഇതാദ്യമായാണ് ഒമാൻ അയർലൻഡിനെ പരാജയപെടുത്തുന്നത്.

മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 282 റൺസിൻ്റെ വിജയലക്ഷ്യം 48.1 ഓവറിൽ ഒമാൻ മറികടന്നു. 72 റൺസ് നേടിയ കശ്യപ് പ്രജാപതി, 59 റൺസ് നേടിയ മക്സൂദ്, 52 റൺസ് നേടിയ ആഖിബ് ഇല്ല്യാസ് എന്നിവരാണ് ഒമാനായി തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 89 പന്തിൽ 91 റൺസ് നേടിയ ഡോക്റൽ, 52 റൺസ് നേടിയ ഹാരി ടെക്ടർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. മറ്റൊരു മത്സരത്തിൽ യു എ ഇയെ ശ്രീലങ്ക 175 റൺസിന് പരാജയപെടുത്തി. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 356 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക് 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.