Skip to content

സെഞ്ചുറി നേടി ഉസ്മാൻ ഖവാജ !! ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന ഓസ്ട്രേലിയ ഖവാജയുടെ സെഞ്ചുറി മികവിലാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്.

രണ്ടാം ദിനത്തിൽ തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറിനെയും തൊട്ടടുത്ത പന്തിൽ മാർനസ് ലാബുഷെയ്നെയും ഓസ്ട്രേലിയക്ക് നഷ്ടപെട്ടിരുന്നു. പിന്നാലെ 16 റൺസ് നേടി സൂപ്പർതാരം സ്റ്റീവ് സ്മിത്ത് പുറത്തായതോടെ ഓസ്ട്രേലിയയുടെ നില പരുങ്ങലിലായി. എന്നാൽ 63 പന്തിൽ 50 റൺസ് നേടിയ ട്രാവിസ് ഹെഡിൻ്റെ പ്രകടനം ഓസ്ട്രേലിയയെ മൽസരത്തിൽ തിരിച്ചെത്തി. ഒരുഭാഗത്ത് ഉസ്മാൻ ഖവാജയും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടിയിട്ടുണ്ട്. 126 റൺസ് നേടിയ ഉസ്മാൻ ഖവാജയും 52 റൺസ് നേടിയ അലക്‌സ് കാരിയുമാണ് ഓസ്ട്രേലിയക്കായി ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് നേടി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.