Skip to content

ഇതെന്തൊരു വിക്കറ്റ് !! ഇംഗ്ലണ്ട് താരത്തിൻ്റെ പുറത്താകലിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം : വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ആഷസ് പോരാട്ടത്തിന് ഇംഗ്ലണ്ടിൽ തുടക്കമായിരിക്കുകയാണ്. എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്സിലെ യുവതാരം ഹാരി ബ്രൂക്കിൻ്റെ വിക്കറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

37 പന്തിൽ 32 റൺസ് നേടിയ താരത്തെ നേതൻ ലയനാണ് പുറത്താക്കിയത്. ലയൺ എറിഞ്ഞ പന്ത് അൽപ്പം ബൗൺസ് ചെയ്തുകൊണ്ട് ബ്രൂക്കിൻ്റെ പാഡിൽ തട്ടുകയും പന്ത് നേരെ ഉയർന്നുപൊന്തുകയും ചെയ്തു. എന്നാൽ പന്ത് എവിടെപോയെന്ന് ബാറ്റ്സ്മാനോ വിക്കറ്റ് കീപ്പർക്കോ ധാരണയുണ്ടായില്ല. എന്നാൽ പന്ത് നേരെ ബാറ്റ്സ്മാൻ്റെ തലക്ക് മുകളിലേക്കാണ് ഉയർന്നുപൊങ്ങിയത്. ഉയർന്നുപൊങ്ങിയ പന്താകട്ടെ നേരെ സ്റ്റമ്പിനരികെ പതിക്കുകയും പിന്നാലെ സ്റ്റമ്പിൽ തട്ടി ബെയ്ൽസ് റിമൂവ് ചെയ്യുകയും ചെയ്തു.

ക്രിക്കറ്റിൽ നിരവധി വിക്കറ്റുകൾ താൻ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യമായാണ് താൻ കാണുന്നതെന്നായിരുന്നു കമൻ്ററിയിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ്റെ പ്രതികരണം.

വീഡിയോ :