Skip to content

പണ്ട് ടീമിലുള്ളവരെല്ലാം കൂട്ടുകാരായിരുന്നു, പക്ഷേ ഇപ്പോൾ !! നിലവിലെ ഇന്ത്യൻ ടീമിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

നിലവിലെ ഇന്ത്യൻ ടീമിലെ കളിക്കാർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പണ്ട് കൂടെ കളിച്ചിരുന്നവർ എല്ലാം സുഹൃത്തുക്കൾ ആയിരുന്നുവെന്നും എന്നാൽ ഇപ്പോഴത് മാറിയെന്നും അശ്വിൻ തുറന്നുപറഞ്ഞു.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ അശ്വിനെ ഇന്ത്യ ഫൈനലിനുള്ള പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ലോക ഒന്നാം നമ്പർ ബൗളർ കൂടിയാണ് അശ്വിൻ.

ഒരു കാലത്ത് ക്രിക്കറ്റിൽ തൻ്റെ ടീമിലുള്ളവർ എല്ലാം കൂട്ടുകാരായിരുന്നുവെന്നും പക്ഷേ ഇപ്പോഴത് സഹപ്രവർത്തകർ മാത്രമായി മാറിയെന്നും രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അശ്വിൻ പറഞ്ഞു. നിലവിൽ ഓരോരുത്തരും സ്വയം മുന്നേറാനും ഇടത്തും വലത്തും ഇരിക്കുന്നവരേക്കാൾ മുന്നേറുവാനുമാണ് ശ്രമിക്കുന്നതെന്നും തമ്മിൽ തമ്മിൽ മറ്റു വിവരങ്ങൾ തിരക്കാൻ ആർക്കും സമയമില്ലയെന്നും അശ്വിൻ പറഞ്ഞു.

ഇന്ത്യയ്ക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് അശ്വിൻ. 92 മത്സരങ്ങളിൽ നിന്നും 474 റൺസ് രവിചന്ദ്രൻ അശ്വിൻ നേടിയിട്ടുണ്ട്.