Skip to content

ഓസ്ട്രേലിയ വിയർക്കും ! ആദ്യ ആഷസ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുളള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജൂൺ പതിനാറിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരെ നേരിടാൻ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വിരമിക്കലിൽ നിന്നും പിന്മാറി തിരിച്ചെത്തിയ മോയിൻ അലിയ്ക്കൊപ്പം സീനിയർ പേസർ ജെയിംസ് ആൻഡേഴ്സണെയും ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. ആൻഡേഴ്സനൊപ്പം സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ എന്നിവരെയാണ് പേസർമാരായി ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശക്തമായ ബാറ്റിങ് നിരയാണ് ടീമിലുള്ളത്. ബെൻ ഡക്കറ്റ്, സാക് ക്രോലി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരാണ് ടീമിലെ ബാറ്റ്സ്മാന്മാർ. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ജോണി ബെയർസ്റ്റോയാണ് വിക്കറ്റ് കീപ്പർ.

ബെൻ ഡക്കറ്റ്, സാക്ക് ക്രോലി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), ജോണി ബെയർസ്റ്റോ (wk), മോയിൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ