Skip to content

വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നല്ലതിനായി നിർദ്ദേശങ്ങൾ മുൻപോട്ട് വെച്ച് ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം മുൻപോട്ട് വെച്ചിരിക്കുന്നത്.

മോശം ഫോമിലുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവ താരങ്ങൾക്ക് അവസരം നൽകണമെന്നും ഇക്കാര്യത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ കണ്ടുപഠിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. പരിചയസമമ്പത്തിൻ്റെയും യുവത്വത്തിൻ്റെയും മികച്ച കൂട്ടുകെട്ട് ഓസ്ട്രേലിയൻ ടീമിലുണ്ടെന്നും സീനിയർ താരങ്ങളിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ ഇതുവഴി യുവതാരങ്ങൾക്ക് പെട്ടെന്ന് പഠിച്ചെടുക്കാൻ സാധിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.

എന്നാൽ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നുണ്ടെങ്കിൽ ചില കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്നും ആളുകൾക്ക് അത് ഇഷ്ടപെട്ടുവെന്ന് വരില്ലെന്നും എന്നാൽ ടീമിൻ്റെ നന്മയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.