Skip to content

കൗണ്ടിയിലും സ്റ്റമ്പുകൾ പറപ്പിച്ച് വിക്കറ്റ് വീഴ്ത്തി അർഷ്ദീപ് സിങ് : വീഡിയോ

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ യുവപേസർ അർഷ്ദീപ് സിങ്. കൗണ്ടിയിൽ കെൻ്റിന് വേണ്ടി കളിക്കുന്ന താരം തൻ്റെ അരങ്ങേറ്റത്തിൽ തന്നെ ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ വിക്കറ്റ് കീപ്പറായിരുന്ന ബെൻ ഫോക്സിനെ വീഴ്ത്തികൊണ്ടാണ് ആദ്യ വിക്കറ്റ് നേടിയത്. ഇപ്പോഴിതാ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ മറ്റൊരു ബാറ്റ്സ്മാൻ്റെ സ്റ്റമ്പ് പറപ്പിച്ചുകൊണ്ട് വിക്കറ്റ് വീഴ്ത്തിയിരിക്കുകയാണ് താരം.

70 പന്തിൽ സെഞ്ചുറി നേടി ബാറ്റ് ചെയ്യുകയായിരുന്ന ജാമി സ്മിത്തിനെയാണ് തകർപ്പൻ യോർക്കറിലൂടെ അർഷ്ദീപ് പുറത്താക്കിയത്. ഈ ഐ പി എൽ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തുടർച്ചയായി രണ്ട് തവണ സ്റ്റമ്പ് എറിഞ്ഞ് ഒടിച്ചുകൊണ്ട് താരം വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ഈ ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ 17 വിക്കറ്റുകൾ താരം നേടിയിരുന്നു.