Skip to content

ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പടി ! അർജുൻ ടെൻഡുൽക്കർക്ക് ബിസിസിഐയുടെ വക സ്പെഷ്യൽ ട്രെയ്നിങ്

ഐ പി എൽ അരങ്ങേറ്റത്തിന് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കരിയറിൽ മറ്റൊരു ബൂസ്റ്റ്. നീണ്ട കാത്തിരിപ്പിന് ശേഷം ഈ സീസണിലാണ് താരം ഐ പി എൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് താരത്തെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

ഇപ്പോഴിതാ മികച്ച ഓൾ റൗണ്ടർമാരെ വാർത്തെടുക്കാൻ ബിസിസിഐ സംഘടിപ്പിക്കുന്ന ക്യാംപിൽ അർജുനും തിരഞ്ഞെടുക്കപെട്ടിരിക്കുകയാണ്. ഐ പി എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ 20 താരങ്ങളെയാണ് ബിസിസിഐ 20 ദിവസം നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ക്യാംപിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യൻ നാഷണൽ ടീമിൻ്റെ സെലക്ടർമാർ തന്നെയാണ് ഈ 20 കളിക്കാരെയും തിരഞ്ഞെടുത്തത്. 20 ദിവസം നീണ്ടുനിൽക്കുന്ന ക്യാംപ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് നടക്കുക. ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർമാരുടെ കുറവ് തന്നെയാണ് ഇത്തരമൊരു ക്യാംപിലേക്ക് ബിസിസിഐയെ നയിച്ചിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യ, ഷാർദുൽ താക്കൂർ എന്നിവരെ ഒഴിച്ചുനിർത്തിയാൽ എടുത്തുപറയാൻ സാധിക്കുന്ന മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയ്ക്കില്ല.