Skip to content

3 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ശ്രേയങ്ക പാട്ടീൽ !! ഹോങ്കോങിനെ 34 റൺസിൽ ഓൾ ഔട്ടാക്കി ഇന്ത്യ എ ടീം

വുമൺസ് എമർജിങ് ടീം ഏഷ്യ കപ്പിൽ ഇന്ത്യ എയ്ക്ക് വിജയതുടക്കം. ഹോങ്കോങിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശ്രേയങ്ക പാട്ടീലിൻ്റെ തകർപ്പൻ ബൗളിംഗ് മികവിലാണ് അനായാസ വിജയം ഹോങ്കോങിൻ്റെ പ്രധാന ടീമിനെതിരെ ഇന്ത്യ എ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് വനിതകൾക്ക് 34 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ഒരേയൊരു താരം മാത്രമാണ് രണ്ടക്കം കടക്കുവാൻ സാധിച്ചത്. ഇന്ത്യയ്ക്ക് ശ്രേയങ്ക പാട്ടീൽ മൂന്നോവറിൽ 2 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 35 റൺസിൻ്റെ വിജയലക്ഷ്യം 5.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

എട്ട് ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എ ടീമുകളും ഹോങ്കോങ്, മലേഷ്യ, നേപ്പാൾ, യു എ ഇ എന്നീ രാജ്യങ്ങളിലെ മെയിൻ ടീമുകളുമാണ് ലീഗിൽ കളിക്കുന്നത്.