Skip to content

കാത്തിരിപ്പിന് വിരാമം ! ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

ലോകകപ്പ് മത്സരത്തിന് വേണ്ടിയുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഐസിസി ഷെഡ്യൂൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലയെങ്കിലും ബിസിസിഐ സമർപ്പിച്ച ഷെഡ്യൂളിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റു ക്രിക്കറ്റ് ബോർഡുകൾക്ക് ഷെഡ്യൂൾ അയച്ച് അനുമതി ലഭിച്ച ശേഷമായിരിക്കും ഐസിസി ഔദ്യോഗികമായി ഷെഡ്യൂൾ പ്രഖ്യാപിക്കുക.

രണ്ടോ മൂന്നോ മത്സരങ്ങൾ തിരുവനന്തപുരത്ത് നടന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ വേദിയിൽ നടന്നേക്കില്ല. മറ്റു രാജ്യങ്ങളുടെ മത്സരങ്ങൾ ആയിരിക്കും വേദിയിൽ നടക്കുക. ഇതിന് മുൻപ് മൂന്ന് തവണ ഇന്ത്യ ലോകകപ്പിന് ആതിഥേത്വം വഹിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെയും ലോകകപ്പ് മത്സരം നടന്നിട്ടില്ല. മാത്രമല്ല ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്.