Skip to content

സഞ്ജു എനിക്ക് ധോണിയെ പോലെയാണ് ! മലയാളി താരത്തെ കുറിച്ച് ആരും അറിയാത്ത വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ട്രെയ്നർ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണെ കുറിച്ച് പലരും അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് ട്രെയ്നർ രാജാമണി. സഞ്ജു തനിക്ക് രണ്ടാം എം എസ് ധോണിയെ പോലെയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രാജാമണി തുറന്നുപറഞ്ഞു.

2021 ഐ പി എല്ലിന് ശേഷം രാജസ്ഥാൻ റോയൽസ് വിട്ടുകൊണ്ട് മറ്റ് വലിയ ടീമുകളിലേക്ക് പോകുവാൻ സഞ്ജുവിനോട് താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ രാജസ്ഥാൻ റോയൽസിനെ വലിയ ടീമാക്കുവാനാണ് തൻ്റെ ആഗ്രഹമെന്നായിരുന്നു സഞ്ജുവിൻ്റെ മറുപടിയെന്നും അശ്വിൻ, ചഹാൽ, പ്രസീദ് കൃഷ്ണ എന്നിവരെ ടീമിലെത്തിച്ചതും സഞ്ജുവാണെന്നും രാജാമണി പറഞ്ഞു.

ഐ പി എല്ലിൽ നിന്നും ലഭിക്കുന്ന 15 കോടിയിൽ നിന്നും മിനിമം രണ്ട് കോടിയെങ്കിലും കഴിവുള്ള ആഭ്യന്തര താരങ്ങളെയും കുട്ടികളെയും സഹായിക്കുന്നതിനായി സഞ്ജു ഉപയോഗിക്കുന്നുണ്ടെന്നും സഞ്ജു എന്ന കളിക്കാരനിലുപരി സഞ്ജുവെന്ന വ്യക്തി വിജയിക്കാനാണ് അടുത്തറിയുന്നവർ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് അത്രയധികം പിന്തുണ സഞ്ജുവിന് ലഭിക്കുന്നതെന്നും രാജാമണി കൂട്ടിചേർത്തു.