Skip to content

ഇവിടെ ടീമിനേക്കാൾ വലുത് കളിക്കാരാണ് !! ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ ശ്രദ്ധേയമായി ഗൗതം ഗംഭീറിൻ്റെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ വ്യക്തി ആരാധനയ്ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലിലെ തോൽവിയ്ക്ക് ശേഷമുള്ള ഗംഭീറിൻ്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്.

നമ്മുടെ രാജ്യം നമ്മുടെ ടീമിനെയല്ല ആരാധിക്കുന്നതെന്നും ഇവിടെയുള്ളവർ എല്ലാം വ്യക്തികളെയാണ് കൂടുതൽ ആരാധിക്കുന്നതെന്നും അതുകൊണ്ട് തന്നെ കളിക്കാരെ ടീമിനേക്കാൾ വലുതായാണ് ഭൂരിഭാഗം പേരും കാണുന്നതെന്നും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ കളിക്കാരേക്കാൾ വലുത് ടീമുകൾ ആണെന്നും ഗംഭീർ തുറന്നടിച്ചു.

1983 ലോകകപ്പ് മുതൽ ഈ വ്യക്തിയാരാധന തുടരുകയാണെന്നും 1983 ലോകകപ്പ് ഫൈനലിലും സെമിഫൈനലിലും മാൻ ഓഫ് ദി മാച്ച് നേടിയ മോഹിന്ദർ അമർനാഥിനെ ചിത്രങ്ങളിൽ പോലും ആരും കണ്ടിട്ടില്ലയെന്നും 1983 ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ കപിൽ ദേവിൻ്റെ ചിത്രങ്ങൾ മാത്രമാണ് എങ്ങുമുള്ളതെന്നും ഗംഭീർ പറഞ്ഞു. .