Skip to content

ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് ! ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിൻ്റെ വിവാദ പുറത്താകലിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രണ്ടാം ഇന്നിങ്സിൽ 444 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ മികച്ച തുടക്കം ലഭിച്ച ഘട്ടത്തിലായിരുന്നു ഗിൽ തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിൽ പുറത്തായത്.

അമ്പയറുടെ തീരുമാനത്തിൽ മത്സരശേഷം നിരാശ അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. തേർഡ് അമ്പയർ കൂടുതൽ തവണ റീപ്ലേ കാണുവാൻ തയ്യാറായില്ലെന്നും മൂന്നോ തവണ മാത്രമായിരുന്നു അമ്പയർ ദൃശ്യങ്ങൾ പരിശോധിച്ചതെന്നും അതിനുള്ളിൽ തന്നെ അന്തിമ തീരുമാനത്തിൽ എത്തിയത് നിരാശനാക്കിയെന്നും രോഹിത് ശർമ്മ പറഞ്ഞു.

” ആ തീരുമാനം വളരെ പെട്ടെന്നാണ് എടുത്തത്. ഇതുപോലൊരു ക്യാച്ച് എടുക്കുമ്പോൾ അതിൽ നൂറ് ശതമാനം ഉറപ്പുവേണം. ഇത് ഫൈനലാണ്. ഞങ്ങൾ മത്സരത്തിലെ സുപ്രധാന ഘട്ടത്തിൽ കൂടിയായിരുന്നു. ഒന്നോ രണ്ടോ ക്യാമറ ആംഗിളുകൾ മാത്രമാണ് കാണിച്ചത്. ഐ പി എല്ലിൽ 10 വ്യത്യസ്ത ആംഗിലുകൾ വരെ ലഭിക്കും. ഇതുപോലൊരു ലോക ഇവൻ്റിൽ അൾട്രാ സ്ലോ മോഷൻ ദൃശ്യങ്ങളോ സൂം ചെയ്ത ദൃശ്യങ്ങളോ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ” രോഹിത് ശർമ്മ പറഞ്ഞു.