Skip to content

ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് സ്മിത്തിൻ്റെ ക്യാച്ച്! വിരാട് കോഹ്ലി പുറത്ത് : വീഡിയോ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. അഞ്ചാം ദിനത്തിലെ തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയെയും രവീന്ദ്ര ജഡേജയെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്കോട്ട് ബോളണ്ടാണ് ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. സ്റ്റീവ് സ്മിത്തിൻ്റെ തകർപ്പൻ ക്യാച്ചാണ് കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ചത്.

ഫിഫ്റ്റിയ്ക്ക് ഒരു റൺ മാത്രം അകലെ 49 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ബോളണ്ട് എറിഞ്ഞ പന്ത് കോഹ്ലിയുടെ ബാറ്റിൽ എഡ്ജ് ചെയ്യുകയും രണ്ടാം സ്ലിപ്പിൽ നിന്നിരുന്ന സ്റ്റീവ് സ്മിത്ത് ഡൈവ് ചെയ്തുകൊണ്ട് രണ്ടുകയ്യാൽ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഒന്നാം ഇന്നിംഗ്സിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവീന്ദ്ര ജഡേജയെ നേരിട്ട രണ്ടാം പന്തിൽ തന്നെ സ്കോട്ട് ബോളണ്ട് പുറത്താക്കി.

വീഡിയോ :