Skip to content

അമ്പയറെ ക്രൂശിക്കേണ്ട അത് ഔട്ട് തന്നെ ! പിന്തുണയുമായി റിക്കി പോണ്ടിങ്

ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്കാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ശുഭ്മാൻ ഗില്ലിൻ്റെ വിക്കറ്റ് വഴിവെച്ചിരിക്കുന്നത്. വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ മറ്റും തേർഡ് അമ്പയർ നേരിടുന്നത്. ശുഭ്മാൻ ഗില്ലും തൻ്റെ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അമ്പയറെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ റിക്കി പോണ്ടിങ്.

മറ്റേവരെയും പോലെ ക്യാച്ച് എടുത്ത ശേഷം പന്ത് ഗ്രൗണ്ടിൽ കുത്തുന്നത് താൻ കണ്ടുവെന്നും ഔട്ട് വിധിക്കാൻ കാരണം മറ്റൊന്നാണെന്നും റിക്കി പോണ്ടിങ് പറഞ്ഞു. പന്ത് നിലത്തുമുട്ടുന്നതിന് മുൻപേ ഫീൽഡർക്ക് പന്തിൽ മുഴുവൻ കൺട്രോളും ഉണ്ടായിരുന്നുവെന്നും അത് തന്നെയാണ് അമ്പയർ ഔട്ട് വിധിക്കാൻ കാരണമെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

വലിയ വിമർശനമാണ് തേർഡ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ സോഷ്യൽ മീഡിയയിൽ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. ഇതിന് മുൻപും ഇന്ത്യ പുറത്തായ മത്സരങ്ങളിൽ ഈ അമ്പയറുടെ സാന്നിധ്യം ഉണ്ടായിരുന്നു. 2019 ഏകദിന ലോകകപ്പ് ഫൈനലിലും ഇദ്ദേഹം തന്നെയായിരുന്നു അമ്പയർ.