Skip to content

അക്കാര്യത്തിൽ അവനാണ് രാജാവ് ! ഓസ്ട്രേലിയൻ താരത്തെ പ്രശംസിച്ച് വിരാട് കോഹ്ലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ചോദ്യത്തിന് വിരാട് കോഹ്ലിയെന്നാകും ബഹു ഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികളുടെയും ഉത്തരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനും കോഹ്ലിയാണ്. ഏകദിനത്തിൽ കോഹ്ലിയ്‌ക്ക് എതിരാളികൾ ആരും തന്നെയില്ല. പക്ഷേ ടെസ്റ്റിലേക്ക് വരുമ്പോൾ അവിടെ രാജാവ് താനല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കോഹ്ലി.

ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്താണ് നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് കോഹ്ലിയുടെ അഭിപ്രായം. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി ഐസിസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കോഹ്ലി ഇക്കാര്യം തുറന്നുപറഞ്ഞത്.

” ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുമ്പോൾ ഈ തലമുറയിൽ അവനടുത്ത് പോലും ആരെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സാഹചര്യങ്ങൾ മനസ്സിലാക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനുള്ള അവൻ്റെ കഴിവ് മറ്റാർക്കുമില്ല. അവൻ്റെ റെക്കോർഡ് തന്നെ നോക്കൂ. 85 ലധികം മത്സരങ്ങൾ കളിച്ചിട്ടും അവൻ്റെ ശരാശരി 60 നടുത്താണ്. അത് അവിശ്വസനീയമാണ്. ഞങ്ങളുടെ തലമുറ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ അവനാണ് അക്കാര്യത്തിൽ സംശയമില്ല. ” വിരാട് കോഹ്ലി പറഞ്ഞു.

മത്സരത്തിലെ സെഞ്ചുറിയടക്കം ടെസ്റ്റിൽ 97 മത്സരങ്ങളിൽ നിന്നും 60.22 ശരാശരിയിൽ 31 സെഞ്ചുറിയും 37 ഫിഫ്റ്റിയുമടക്കം 8913 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്.