Skip to content

പിന്നിലാക്കിയത് ഇതിഹാസങ്ങളെ ! ആ റെക്കോർഡിൽ റൂട്ടിനൊപ്പം ചേർന്ന് സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. തകർച്ച നേരിട്ട ഘട്ടത്തിൽ ക്രീസിലെത്തി തകർപ്പൻ സെഞ്ചുറി നേടിയാണ് സ്മിത്ത് പുറത്തായത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ജോ റൂട്ടിനൊപ്പം എത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 31 ആം സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ സ്മിത്ത് നേടിയത്. കൂടാതെ ഇന്ത്യയ്ക്കെതിരെ താരം നേടുന്ന ഒമ്പതാം സെഞ്ചുറി കൂടിയാണിത്. ഇതോടെ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടിനൊപ്പം സ്റ്റീവ് സ്മിത്ത് എത്തി.

ഇന്ത്യയ്ക്കെതിരെ എട്ട് സെഞ്ചുറി നേടിയിട്ടുള്ള റിക്കി പോണ്ടിങ്, വിവിയൻ റിച്ചാർഡ്സ്, ഗാരി സോബേഴ്സ് എന്നിവരെ പിന്നിലാക്കികൊണ്ടാണ് സ്റ്റീവ് സ്മിത്ത് ജോ റൂട്ടിനൊപ്പമെത്തിയത്.