Skip to content

ഇത് ഐ പി എൽ അല്ല !! കുറ്റി തെറിപ്പിച്ച് ഗില്ലിനെ പുറത്താക്കി ബോളണ്ട് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ കൂറ്റൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. 30 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി.

മോശം ഫോമിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മയെ പാറ്റ് കമ്മിൻസ് പുറത്താക്കിയപ്പോൾ ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഫൈനലിനായി എത്തിയ ഗില്ലിനെ സ്കോട്ട് ബോളണ്ടാണ് പുറത്താക്കിയത്. രോഹിത് ശർമ്മ 15 റൺസ് നേടിയപ്പോൾ ഗില്ലിന് 13 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്.

രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് നേടിയിട്ടുണ്ട്. 3 റൺസ് നേടിയ പുജാരയും 4 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 469 റൺസ് അടിച്ചുകൂട്ടിയിരുന്നു. 163 റൺസ് നേടിയ ട്രാവിസ് ഹെഡും 121 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് നാല് വിക്കറ്റും മൊഹമ്മദ് ഷാമി, സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

വീഡിയോ :