Skip to content

ബാറ്റ് ചെയ്യാതെ പിന്മാറി സ്മിത്ത് ! പന്ത് വലിച്ചെറിഞ്ഞ് സിറാജ് !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ട്രാവിസ് ഹെഡിനൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽകൈ സമ്മാനിച്ചത്. മത്സരത്തിനിടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ സാധിക്കാതെ അമർഷം ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് പ്രകടിപ്പിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

രണ്ടാം ദിനത്തിലെ ആദ്യ ഓവറിൽ തുടർച്ചയായി രണ്ട് ഫോർ നേടികൊണ്ടാണ് സ്റ്റീവ് സ്മിത്ത് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. പിന്നീട് ഓവറിലെ നാലാം പന്ത് എറിയാനായി സിറാജ് തയ്യാറെടുക്കുകയും സ്പൈഡർ ക്യാം കാരണം ശ്രദ്ധ തിരിഞ്ഞ സ്റ്റീവ് സ്മിത്ത് ബാറ്റ് ചെയ്യാതെ പിൻമാറുകയും ചെയ്തു. സ്മിത്ത് പിന്മാറിയതിൽ അമർഷം പൂണ്ട സിറാജ് ആ കലിപ്പിൽ പന്ത് നേരെ വിക്കറ്റ് കീപ്പർ ഭരതിൻ്റെ കൈകളിലേക്ക് വലിച്ചെറിഞ്ഞു.

മത്സരത്തിൽ 268 പന്തിൽ 121 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. താരത്തിൻ്റെ 31 ആം ടെസ്റ്റ് സെഞ്ചുറിയാണിത്.