Skip to content

മുൻപിൽ സച്ചിൻ മാത്രം ! ചരിത്രനേട്ടത്തിൽ ഇതിഹാസ താരങ്ങളെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ മുപ്പത്തിയൊന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സ്റ്റീവ് സ്മിത്ത് നേടിയത്. സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സുനിൽ ഗാവസ്കർ, റിക്കി പോണ്ടിങ് , വിരാട് കോഹ്ലി അടക്കമുളള ഇതിഹാസങ്ങളെ സ്റ്റീവ് സ്മിത്ത് പിന്നിലാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ സ്റ്റീവ് സ്മിത്തിൻ്റെ ഒമ്പതാം സെഞ്ചുറിയാണിത്. ഇതോടെ ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി സ്റ്റീവ് സ്മിത്ത് മാറി. എട്ട് സെഞ്ചുറികൾ വീതം നേടിയിട്ടുള്ള വിരാട് കോഹ്ലി, സുനിൽ ഗാവസ്കർ, റിക്കി പോണ്ടിങ് എന്നിവരെ പിന്നിലാക്കികൊണ്ടാണ് സ്മിത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.

11 സെഞ്ചുറി നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഈ റെക്കോർഡിലും ഒന്നാം സ്ഥാനത്തുള്ളത്.