Skip to content

ആദ്യ നിറയൊഴിച്ച് സിറാജ് ! ഉസ്മാൻ ഖവാജ പുറത്ത് : വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്ട്രേലിയയുടെ ലീഡിങ് റൺ സ്കോററായ ഉസ്മാൻ ഖവാജയെ റൺ ഒന്നും നേടാൻ അനുവദിക്കാതെ തകർപ്പൻ പന്തിലൂടെ സിറാജ് പുറത്താക്കി.

ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ രണ്ടോവറിൽ റൺസ് ഒന്നും നേടാൻ സാധിച്ചിരുന്നില്ല. നാലാം ഓവറിലെ നാലാം പന്തിലായിരുന്നു ഉസ്മാൻ ഖവാജയെ സിറാജ് പുറത്താക്കിയത്. പന്ത് ഡിഫൻഡ് ചെയ്യാനുള്ള ഖവാജയുടെ ശ്രമം പരാജയപെടുകയും എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ഭരത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

ഇന്ത്യ ഇലവൻ : രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഇക്), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയ ഇലവൻ : ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്(c), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ, സ്കോട്ട് ബോളണ്ട്

വീഡിയോ ;