Skip to content

ഫൈനലിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക് !! നാല് പേസർമാരുമായി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നാല് പേസർമാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്.

ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർധുൽ താക്കൂർ എന്നിവരാണ് ഇന്ത്യയുടെ പേസർമാർ.

മത്സരത്തിന് മുൻപേ ആരായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന ആകാംക്ഷ ആരാധകരിലുണ്ടായിരുന്നു. കെ എൽ രാഹുലിന് പരിക്കേറ്റതോടെയാണ് ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ എത്തിയത്. എന്നാൽ കെ എസ് ഭരതിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്.

ഇന്ത്യ ഇലവൻ : രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഇക്), രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയ ഇലവൻ : ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്(c), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ, സ്കോട്ട് ബോളണ്ട്