Skip to content

ശുഭ്മാൻ ഗില്ലിൻ്റെ റെക്കോർഡ് തകർത്ത് അഫ്ഗാൻ താരം !!

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്താൻ താരം ഇബ്രാഹിം സദ്രാൻ കാഴ്ച്ചവെച്ചത്. അഫ്ഗാനിസ്ഥാൻ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ വെറും രണ്ട് റൺസിനാണ് താരത്തിന് തൻ്റെ നാലാം സെഞ്ചുറി നഷ്ടമായത്. സെഞ്ചുറി നഷ്ടമായെങ്കിലും ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഈ താരം.

മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ 500 റൺസ് സദ്രാൻ പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് സദ്രാൻ 500 റൺസ് നേടുവാൻ വെറും 9 ഇന്നിങ്സ് മാത്രമാണ് താരത്തിന് വേണ്ടിവന്നത്. ഇന്ത്യയുടെ ഭാവി സൂപ്പർതാരമായ ശുഭ്മാൻ ഗിൽ 10 ഇന്നിങ്സിൽ നിന്നുമാണ് ഏകദിന ക്രിക്കറ്റിൽ 500 റൺസ് നേടിയത്.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോർഡ് സൗത്താഫ്രിക്കൻ താരം ജനേമൻ മലാൻ്റെ പേരിലാണ്. വെറും 7 ഇന്നിങ്സിൽ നിന്നുമാണ് മലാൻ 500 റൺസ് നേടിയത്. ഇബ്രാഹിം സദ്രാൻ്റെ കാര്യത്തിലേക്ക് വരുമ്പോൾ അരങ്ങേറ്റം മുതൽ ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. 9 മത്സരങ്ങളിൽ നിന്നും 66.25 ശരാശരിയിൽ 3 സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഉൾപ്പെടെ 530 റൺസ് ഇതിനോടകം താരം നേടിയിട്ടുണ്ട്.